24 September, 2019 03:35:23 PM


ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാനില്ലെന്ന് സുരേന്ദ്രന്‍; കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കും



കൊച്ചി : ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇക്കാര്യം സുരേന്ദ്രന്‍ നേരിട്ട് അറിയിച്ചുവെന്നും ഇതോടെ കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത ഏറിയെന്നുമാണ് റിപ്പോര്‍ട്ട്. കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെ പേരിനൊപ്പം കെ.സുരേന്ദ്രനെയും സജീവമായി പരിഗണിച്ചിരുന്നു. ഇതിനിടെ, എറണാകുളത്തെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന ബി ഗോപാലകൃഷ്ണനും നേതൃത്വത്തെ വിമുഖത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.


ശബരിമല വിഷയം മണ്ഡലത്തില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാമെന്ന കണക്കുകൂട്ടലിലാണ് സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. എന്നാല്‍, തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പുതിയ സ്ഥാനാര്‍ത്ഥികള്‍ വരട്ടേയെന്നാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.


കുമ്മനം രാജശേഖരന്‍ തന്നെയാകും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയെന്നാണ് സൂചനകള്‍. മത്സരിക്കാനുള്ള താത്പര്യക്കുറവ് കുമ്മനം നേരത്തെ പ്രകടമാക്കിയിരുന്നു എങ്കിലും അദ്ദേഹം തന്നെ മത്സരിക്കണം എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ആര്‍എസ്.എസിന്റെ നിലപാടും ഇതില്‍ നിര്‍ണ്ണായകമാകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K