12 August, 2019 07:43:41 PM


ഷൊർണൂർ-കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു



ഷൊർണൂർ: കനത്ത മഴയെ തുടർന്ന് താളം തെറ്റിയ ഷൊർണൂർ - കോഴിക്കോട് പാതയിലെ ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് സ്‌പെഷ്യൽ പാസഞ്ചർ ട്രയിനായി പാതയിലൂടെ കടത്തിവിട്ടു.

പാസഞ്ചർ ട്രെയിനുകളാണ് ആദ്യം കടത്തിവിടുന്നത്. രണ്ട് ദിവസത്തിനകം ഗതാഗതം സാധാരണ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി, മലബാർ എക്‌സ്പ്രസുകളും ഇന്ന് പുറപ്പെടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K