22 May, 2019 01:59:04 PM


യാക്കൂബ് വധക്കേസ്: 5 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; വത്സന്‍ തില്ലങ്കേരി അടക്കം 11 പേരെ വെറുതെ വിട്ടു

.


കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകനായ കണ്ണൂര്‍ യാക്കൂബ് വധക്കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്). കേസിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കേസില്‍ വത്സന്‍ തില്ലങ്കേരി അടക്കം ആറു മുതല്‍ 16 വരെയുള്ള പ്രതികളെ വെറുതെവിട്ടു. 2006 ജൂണ്‍ 13നാണ് സി.പി.എം പ്രവര്‍ത്തകനായ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.


ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളി പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ അല്പസമയത്തിനകം വിധിക്കും. ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരായ 16 പേരായിരുന്നു കേസില്‍ പ്രതികള്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K