09 May, 2019 08:31:52 AM
കോട്ടയത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതി അറസ്റ്റില്‍
കോട്ടയം: നഗരമധ്യത്തിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതി അറസ്റ്റില്‍. ബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശി അപ്പുറോയിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ബംഗാള്‍ സ്വദേശി പുഷ്പകുമാര്‍ സെയ്ബിയുടെ സുഹൃത്താണ് അപ്പുറോയി.ഏപ്രില്‍ 16നാണ് പുഷ്പകുമാര്‍ കൊല്ലപ്പെട്ടത്. കോട്ടയം ഡിസിസി ഓഫീസിന് എതിര്‍വശത്തെ കെട്ടിടത്തിലാണ് പുഷ്പകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇയാളെ കൊലപ്പെടുത്തിയ ശേഷം പേഴ്‌സ്, എടിഎം കാര്‍ഡ് ഫോണ്‍ എന്നിവ പ്രതി കവര്‍ന്നെടുത്തു എറണാകുളത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം ബംഗളുരുവിലേക്ക് കടന്നു. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ പ്രതി ബംഗളൂരുവില്‍ ചികിത്സ തേടിയിരുന്നു. ബംഗളുരു വൈറ്റ് ഫീല്‍ഡില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കാനായി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.
സംഭവത്തിന് മുമ്പ് പുഷ്പകുമാറും പ്രതി അപ്പുറോയിയും ഒരുമിച്ച് നടന്ന പോകുന്ന ദൃശ്യങ്ങള്‍ കോടിമതയിലെ ഹോട്ടലിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതിയെ വലയിലാക്കാന്‍ പൊലീസിന് തുമ്പായത്