02 May, 2019 12:03:54 PM
ആചാരമായാലും ഇനി മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം വേണ്ടെന്ന് എംഎഇസ് കോളേജ്
കൊച്ചി: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം വേണ്ട. ഇക്കാര്യം നിര്‍ദേശിച്ചുകൊണ്ട് എംഇഎസ് പ്രസിഡന്റ് ഡോ. കെ.പി. ഫസല്‍ഗഫൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എന്തു മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും മുഖം മറച്ചുള്ള വസ്ത്രം വിദ്യാര്‍ത്ഥികള്‍ ക്‌ളാസ്സില്‍ ധരിക്കാന്‍ പാടില്ലെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പുതിയ അദ്ധ്യയവന വര്‍ഷം മുതലാണ് പുതിയ ഡ്രസ് കോഡ് അനുവര്‍ത്തിക്കേണ്ടത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെയും ആധുനികതയുടേയും പേരില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗഫൂര്‍ പറഞ്ഞിരിക്കുന്നത്. മുഖംമറച്ച് വിദ്യാര്‍ത്ഥികള്‍ ക്‌ളാസ്സില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ട ജോലി അദ്ധ്യാപകരുടേതാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കേരളാ ഹൈക്കോടതി വിധിയെ മാനിച്ചാണ് കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയത്