01 May, 2019 05:24:41 PM


കോട്ടയം വഴിയുള്ള രണ്ട് പാസഞ്ചര്‍ ട്രയിനുകള്‍ ജൂലൈ 31 വരെ റദ്ദാക്കി; മറ്റ് ട്രയിനുകള്‍ക്കും നിയന്ത്രണം



തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ മൂന്നു മാസത്തേക്ക് റദ്ദാക്കി. കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചറും (56387) കായംകുളം - എറണാകുളം പാസഞ്ചറും (56388) മേയ് മാസം ഒന്നാം തീയതി മുതല്‍ ജൂലൈ 31 വരെ ഓടില്ലെന്ന് റെയില്‍വെ അറിയിച്ചു. മേയ് 5 വരെ ആലപ്പുഴ വഴിയുള്ള കായംകുളം - എറണാകുളം പാസഞ്ചര്‍ (56382), എറണാകുളം - കായംകുളം പാസഞ്ചര്‍ (56381), കൊല്ലം - എറണാകുളം പാസഞ്ചര്‍ (66302), എറണാകുളം - കൊല്ലം പാസഞ്ചര്‍ (66303) എന്നി ട്രയിനുകളും റദ്ദാക്കി.



കോട്ടയം വഴി കടന്നുപോകുന്ന കൊല്ലം - എറണാകുളം പാസഞ്ചര്‍ (56392), കോട്ടയം - നിലമ്പൂര്‍ റോഡ് പാസഞ്ചര്‍ (56362) എന്നിവയ്ക്ക് നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് മാറ്റമുണ്ടാകില്ല. ചണ്ഡിഗഡ് - കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) മൂന്നിനും അഞ്ചിനും, പോര്‍ബന്തര്‍ - കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19262) നാലിനും എറണാകുളത്ത് 40 മിനിറ്റ് പിടിച്ചിടും

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K