01 May, 2019 11:30:40 AM
കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു
തിരുവനന്തപുരം: കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. ഭാര്യ നിർമ്മല (47)യെ വെട്ടിക്കൊലപ്പെടുത്തിയ ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ പാത്രം കഴുകുകയായിരുന്ന നിര്‍മ്മലയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ട് വെട്ടിയതിന് ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കുടിച്ച ശിവാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശനമെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.