16 March, 2019 04:28:02 PM
ബിഷപ്പിനെതിരായ കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് കന്യാസ്ത്രീകള്‍
കോട്ടയം: ബിഷപ്പിനെതിരായ കേസിൽ കുറ്റപത്രം വൈകിയാൽ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടൻ നൽകുമെന്ന് എസ്പി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് കന്യാസ്ത്രീകൾ കോട്ടയത്ത് പറഞ്ഞു. സാക്ഷികൾക്ക് മേൽ സമ്മർദം കൂടുകയാണ്. വീണ്ടും തെരുവിലിറങ്ങാനുള്ള അവസ്ഥയുണ്ടാക്കരുതെന്ന് സിസ്റ്റര്‍ അനുപമ ആവശ്യപ്പെട്ടു.
മൊഴിമാറ്റത്തിന് സമ്മർദ്ദമെന്ന് ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയതിന് ശേഷം മഠത്തിനുള്ളിൽ തടവുജീവിതമാണന്നും സിസ്റ്റർ ലിസി വടക്കേതിൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കന്യാസ്ത്രീകള്‍ കുറ്റപത്രം വൈകരുതെന്ന ആവശ്യവുമായി എത്തിയത്.