17 February, 2019 09:07:09 PM
കാസർഗോഡ് രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി; തിങ്കളാഴ്ച ഹര്‍ത്താല്‍
![](http://www.kairalynews.com/uploads/page_content_images/kairaly_news_15504218090.jpeg)
കാസർഗോഡ്: കാസർഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റ് ആണ്. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയ ശരത് ലാൽ എന്ന ജോഷി പിന്നീടാണ് മരിച്ചത്. ഇയാളുടെ നില ഗുരുതരമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന. നേരത്തെ സ്ഥലത്ത് സിപിഎം - കോൺഗ്രസ് സംഘർഷം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ സിപിഎം ആണെന്നും കോൺഗ്രസ് ആരോപിക്കുന്നു.