01 February, 2019 11:38:44 AM


ബംഗളൂരു എച്ച്എഎലില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം



ബംഗളൂരു: ബംഗളൂരു ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം തകര്‍‌ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം. മിറേജ് 2000 വിമാനങ്ങളില്‍ ബെംഗലുരു എച്ച് എ എല്‍ നടത്തിയ മാറ്റങ്ങള്‍ക്ക് ശേഷമുള്ള പരിശീലന പറക്കലിലാണ് വിമാനം തകര്‍ന്നത്. സ്ക്വാഡ്രന്‍ ലീഡര്‍ നേഗിയും അബ്രോളുമാണ് അപകടത്തില്‍ പെട്ടതെന്നാണ്  വിവരം. ഇലക്ട്രോണിക് വിഭാഗത്തിലും ആയുധ സംഭരണ രീതിയിലുമായിരുന്നു മാറ്റങ്ങള്‍ വരുത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K