31 January, 2019 11:47:47 AM


ഗാന്ധി കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭ നേതാക്കള്‍ അറസ്റ്റില്‍



അലിഗഡ്: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധി കോലത്തിന് നേരെ പ്രതീകാത്മകമായി നിറയൊഴിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയടക്കം രണ്ട് പേരാണ് അറസ്റ്റിലായത്. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെ ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും ഹിന്ദു മഹാസഭ നേതാവ് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. പൂജ ശകുന്‍ പാണ്ഡെ നിറയൊഴിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K