24 January, 2019 03:51:51 PM
വീഡിയോകോണ്‍ വായ്പ്പാ ഇടപാട്; ചന്ദാ കോച്ചാറിനെതിരെ സിബിഐ കേസ്
ന്യൂഡല്‍ഹി: മുന്‍ ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോകോണ്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിലാണ് കേസ് എടുത്തത്. 3250 കോടി രൂപയുടെ വായ്പയാണ്, കൊച്ചാര്‍ മേധാവിയായി ഇരിക്കവേ വീഡിയോകോണ്‍ ഗ്രൂപ്പിന് അനുവദിച്ചത്. ആരോപണത്തെ തുടര്‍ന്ന് ചന്ദാ കൊച്ചാര്‍ ബാങ്കിന്‍റെ എം ഡി സ്ഥാനം രാജിവെച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഔറംഗാബാദ് എന്നിവിടങ്ങളിലായി 4 സ്ഥലത്ത് സിബിഐ റെയ്ഡ് നടത്തി.
നഷ്ടത്തിലായ വീഡിയോ കോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിന് പിന്നില്‍ ചന്ദ കൊച്ചാറിന്‍റെ വ്യക്തി താല്‍പര്യങ്ങളുണ്ടെന്നും അവരുടെ കുടുംബങ്ങള്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെയാണ് അന്വേഷണം.