23 January, 2019 11:29:54 AM
ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം
കൊച്ചി: നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിഷേധിക്കും. കേബിള്‍ ടിവി, ഡിടിഎച്ച് മേഖലയില്‍ നിരക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ട്രായ് കൊണ്ടുവന്ന പുതിയ ചട്ടത്തിനെതിരെയാണ് സമരം. ട്രായ് നിശ്ചയിച്ച പുതുക്കിയ താരിഫ് നിരക്കുകള്‍ വരിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നും കേബിള്‍ ഓപ്പറേറ്റേഴ്സ് സംയുക്ത സമിതി അറിയിച്ചു.
150 ഫ്രീ ടു എയര്‍ ചാനലുകളും നൂറിലേറെ പേ ചാനലുകളും 240 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് 20 പേ ചാനലുകള്‍ ഉള്‍പ്പെടെ 170 ചാനലുകള്‍ക്ക് 300 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരുമെന്നാണ് ഇവരുടെ ആരോപണം. പേ ചാനലുകളുടെ പരമാവധി നിരക്ക് 10 രൂപയായി കുറയ്ക്കുക, 150 ചാനലുകള്‍ക്ക് 200 രൂപയായി ബേസിക് നിരക്ക് പുനര്‍നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.