17 January, 2019 02:43:37 PM
കാരാട്ട് അബ്ദുൽ റസാഖിന്‍റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി; പിന്നാലെ മരവിപ്പിക്കലും
കൊച്ചി: കൊടുവളളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം.എ.റസാഖ് മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിന്മേല്‍ കാരാട്ട് അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് ജയം കേരള ഹൈക്കോടതി റദ്ദാക്കി. അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തേക്ക് വിധി മരവിപ്പിച്ചു. എതിര്‍ സ്ഥാനാര്‍ഥിയായ എം.എ റസാഖിന്‍റെ പേരില്‍ ഒത്തുതീര്‍പ്പാക്കിയ സാമ്പത്തിക ഇടപാട് കേസ് വീണ്ടും കുത്തിപ്പൊക്കി അപമാനിച്ചു എന്നതായിരുന്നു പരാതി. ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.