16 January, 2019 05:32:24 PM


ആലപ്പാട് കരിമണല്‍ ഖനനം ; സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും



തിരുവനന്തപുരം: ആലപ്പാട്ടെ സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കും. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ആലപ്പാട്ടെ കരിമണല്‍ ഖനനം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ക്ഷണിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതിയും അറിയിച്ചു. 

തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണ്. ശാസ്ത്രീയമായ ഖനനം ആവശ്യമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി. ഖനനം നിര്‍ത്തിവച്ച്‌ ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ല എന്നും തീരുമാനം. കളക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K