01 January, 2019 12:11:14 PM


വനിതാ മതില്‍ കേരളത്തെ ചെകുത്താന്‍റെ നാടാക്കി മാറ്റും; സര്‍ക്കാരിനെതിരെ എന്‍എസ്എസ്



ചങ്ങനാശേരി: ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എന്‍ എസ് എസ് പ്രമേയം. വനിതാ മതിൽ കേരളത്തെ ചെകുത്താന്‍റെ നാടാക്കി മാറ്റുമെന്നും സമദൂരത്തെ എതിർക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും എന്‍ എസ് എസ്. ശബരിമല വിഷയത്തിൽ സര്‍ക്കാർ എത്ര തവണ മലക്കം മറിഞ്ഞുവെന്നും എന്‍ എസ് എസ് ചോദിക്കുന്നു.

ആചാരം തകർക്കാൻ ഏത് മുഖ്യമന്ത്രി ശ്രമിച്ചാലും നടക്കില്ലെന്നും സര്‍ക്കാർ നീക്കം ഗാന്ധിയൻ സമരത്തിലൂടെ നേരിടുമെന്നും എന്‍ എസ് എസ് വ്യക്തമാക്കി. അതേസമയം, എന്‍ എസ് എസിന് രാഷ്ട്രീയമില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു‍. ഏത് രാഷ്ട്രീയം സ്വീകരിക്കാനും അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K