02 January, 2017 12:37:26 PM


രാകേന്ദു സംഗീത പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്



കോട്ടയം : മലയാള ചലച്ചിത്രഗാന രചനാരംഗത്തെ സമഗ്രസംഭാവനക്കു  സി കെ ജീവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള 2017 ലെ രാകേന്ദു സംഗീത പുരസ്ക്കാരം സംവിധായകനും കവിയും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

 

ജനുവരി 14 നു വൈകുന്നേരം 5 മണിക്ക് കോട്ടയം എം ടി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന രാകേന്ദു സംഗീതോത്സവത്തിന്റെ മൂന്നാം ദിവസം പ്രണയഗാന സായാഹ്നത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. സംഗീത സംവിധായകൻ എം കെ അർജ്ജുനൻ മാസ്റ്റർക്കായിരുന്നു 2016 ലെ രാകേന്ദു പുരസ്ക്കാരം.

 

സ്വാതിതിരുന്നാ സംഗീത അക്കാദമി  മുൻ പ്രിൻസിപ്പൽ കലാശ്രീ വനജാ ശങ്ക അധ്യക്ഷയും കവിയും നിരൂപകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ, സംഗീതഗവേഷകനായ രമേശ് ഗോപാലകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K