09 January, 2026 09:40:45 PM
ശബരിമല സ്വർണ കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ജയിലിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ജയിലിലേക്ക്. 14 ദിവസത്തേക്ക് തന്ത്രിയെ റിമാൻഡ് ചെയ്ത തന്ത്രിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് ആണ് കൊണ്ടുപോയത്.
ശബരിമല കട്ടിളപ്പാളി അഴിച്ചുമാറ്റിയതിൽ ദേവൻ്റെ അനുമതി വാങ്ങിയില്ലന്നും കട്ടിള പാളി പുറത്ത് കൊണ്ടുപോകുന്നത് തടഞ്ഞില്ലന്നും കൊണ്ടുപോകാൻ അനുമതി നൽകിയത് ആചാരലംഘനം എന്നിരിക്കെ തന്ത്രി കുറ്റകരമായ മൗനാനുമതി നൽകിയെന്നുമാണ് അറസ്റ്റ് റിപ്പോർട്ട്.







