07 May, 2025 11:18:23 AM
കറുകച്ചാലിൽ കാറിടിച്ച് യുവതി മരിച്ചു, കൊലപാതകമെന്ന് പൊലീസ്; മുൻസുഹൃത്ത് കസ്റ്റഡിയില്‍

കറുകച്ചാൽ: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പൊലീസ് നിഗമനം. കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്. ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു നായരാണ് മരിച്ചത്. കൂത്രപ്പള്ളി സ്വദേശിനീതു കുറച്ച് കാലമായി ഭർത്താവ് ആയി അകന്നു കഴിയുകയാണ്. ഇന്നലെ രാവിലെ കറുകച്ചാൽ വെട്ടുകല്ലിന് സമീപത്ത് വച്ചാണ് നീതുവിനെ വാഹനം ഇടിച്ചത്.