05 May, 2025 12:49:31 PM


അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ



പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യ പൂനവും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അഗളി പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികൾ പെരുമ്പാവൂരിൽ നിന്നും പിടിയിലായത്.

ഇന്നലെയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാൻ കല്ലിൽ അതിഥി തൊഴിലാളിയായ രവിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ആട് വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന സംശയം പൊലീസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K