16 April, 2025 09:03:58 AM


സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി; കാഞ്ഞിരപ്പള്ളിയിൽ 15 പേർക്ക് മഞ്ഞപ്പിത്തം



കോട്ടയം: കാഞ്ഞിരപ്പള്ളി കോരുത്തോട് പഞ്ചായത്തിൽ 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോരുത്തോട് പഞ്ചായത്തിലെ മാങ്ങാപ്പേട്ട, 504 കോളനി എന്നിവിടങ്ങളിലെ 15 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. സ്വകാര്യ കുടിവെള്ള കച്ചവടക്കാരിൽ നിന്നും വെള്ളം വാങ്ങി ഉപയോഗിച്ചവരാണ് അസുഖം ബാധിച്ചതിൽ ഭൂരിഭാഗവും. മേഖലയിലെ ജനങ്ങൾക്ക് രോഗവുമായി ബന്ധപ്പെട്ട ബോധവത്കരണം നൽകുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K