28 March, 2025 12:08:39 PM


മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി; നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തും കസ്റ്റഡിയിൽ



കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിൽ നേപ്പാൾ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പൊലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്.

യുവതി മുഖത്ത് ഇടിച്ചുവെന്നും തള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാൾ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K