10 March, 2025 03:53:09 PM


യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമം; ലഹരിക്കടിമയായ പ്രതിയെ പിടികൂടാതെ പോലീസ്



കുറവിലങ്ങാട് : ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് വധിക്കാൻ ശ്രമം. കിണറ്റിൽ വീണ ഇലയ്ക്കാട് കല്ലോലിൽ കെ ജെ ജോൺസണെ (44) പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കിണറ്റിൽ നിന്ന് കയറ്റിയത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഇലയ്ക്കാട് ബാങ്ക് ജംഗ്ഷന് സമീപത്താണ് സംഭവം.

ഡ്രൈവറായ ജോൺസൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാൻ കടയിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. റോഡിന് സമീപത്തുള്ള പഞ്ചായത്ത് കിണറിനടുത്ത് സമീപം  ഇലയ്ക്കാട് പര്യാത്ത് ജിതിൻ (38) നെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ജോൺസൺ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ജിതിൻ ജോൺസനെ പിടിച്ച് കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരങ്ങാട്ടുപിള്ളി പോലിസും പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയാണ് ജോൺസനെ കിണറ്റിൽ നിന്നും കയറ്റിയത്. വിഴ്ചയിൽ പരിക്കേറ്റ ജോൺസൺ കുറവിലങ്ങാട് ഗവ ആശുപത്രിയാലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിൽസ തേടി. ലഹരിക്കടിമയും സ്ഥിരം കുറ്റവാളിയുമായ ജിതിനെ പോലീസ് പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K