13 February, 2025 03:46:59 PM


"പ്രണയിക്കാം ശുദ്ധജലത്തെ.. അകറ്റാം അർബുദത്തെ" ജൽ ജീവൻ മിഷൻ കലാജാഥ



കിടങ്ങൂർ : രാജ്യവ്യാപകമായി എല്ലാ ഗ്രാമീണ വീടുകളിലും ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ സംയുക്‌തമായി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന "ജൽ ജീവൻ മിഷൻ്റെ "സന്ദേശം പൊതുജനങ്ങളിലെത്തിക്കുന്നതിനായി സർക്കാർ നിർദ്ദേശപ്രകാരം വിവിധ പ്രവർത്തനങ്ങൾ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ  സംഘടിപ്പിക്കുകയാണ്.  സാമൂഹ്യബോധന, പ്രചാരണ പ്രവർത്തനങ്ങൾക്ക് നിർവ്വഹണസഹായ ഏജൻസിയായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന ബോധനപരിപാടികളുടെ ഭാഗമായും ലോക ക്യാൻസർ ദിനാചരണത്തിന് അനുബന്ധമായും "പ്രണയിക്കാം ശുദ്ധജലത്തെ അകറ്റാം അർബുദത്തെ " എന്ന മുദ്രാവാക്യവുമായി ചേർപ്പുങ്കൽ ബി.വി.എം കോളജ് സോഷ്യൽവർക്ക് ഡിപ്പാർട്ടുമെൻ്റിൻ്റെ സഹകരണത്തോടെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും സ്ട്രീറ്റ് പ്ലേയും ഉൾപ്പെടെയുള്ള കലാജാഥയും റാലിയും നാളെ (2025 ഫെബ്രുവരി 14) വെള്ളിയാഴ്ച സംഘടിപ്പിക്കുകയാണ്. രാവിലെ ഒൻപതരയ്ക്ക് ചേർപ്പുങ്കൽ ഹൈസ്കൂൾ അങ്കണത്തിൽ  കലാജാഥയുടെ ഉദ്ഘാടനം ബി.വി.എം കോളജ് പ്രിൻസിപ്പൽ റവ.ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി നിർവ്വഹിക്കും.

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഇൻ ചാർജ് റവ.ഫാ.ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം  ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ  ബോബിച്ചൻ മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ജറോം, സുനി അശോക്, കാരിത്താസ് ഇൻഡ്യ  ആശാകിരണം പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, ഹോളി ക്രോസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. മാത്യു കുറ്റിയാങ്കൽ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി ജോസഫ് വില്ലൻ കല്ലുങ്കൽ, ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാൻ്റീസ്‌ കൂനാനിക്കൽ, പി.എസ്.ഡബ്ലിയു.എസ്. ജെ.ജെ.എം കൺസൾട്ടൻ്റ് സി.എസ് .ഉല്ലാസ്സ്, പ്രോജക്ട് ഓഫീസർമാരായ സെബാസ്റ്റ്യൻ ആരുച്ചേരിൽ, ഷീബാ ബെന്നി തുടങ്ങിയവർ സന്നിഹിതരാകും.   


പതിനൊന്ന് മണിക്ക് കിടങ്ങൂർ ബസ്‌വേ സ്റ്റാൻ്റിൽ ഫ്ലാഷ് മോബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  തോമസ് മാളിയേക്കൽ നിർവ്വഹിക്കും. ബ്ലോക്കു പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. ഇ. എം. ബിനു,  ലൈസമ്മ ജോർജ്,  കുഞ്ഞുമോൾ റ്റോമി എന്നിവർ സന്നിഹിതരാകും. ഉച്ചയ്ക്ക് പന്ത്രണ്ടിന് കിടങ്ങൂർ അമ്പലം ജംഗ്ഷനിൽ ഫ്ലാഷ് മോബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ സനിൽകുമാർ നിർവ്വഹിക്കും. ബ്ലോക്കു പഞ്ചായത്തംഗം  അശോക് കുമാർ പുതുമന ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ദീപലത,  കെ.ജി. വിജയൻ എന്നിവർ സന്നിഹിതരാകും. രണ്ടു പി.എം ന് കിടങ്ങൂർ ഗവ. യു.പി.സ്കൂൾ അങ്കണത്തിൽ ഫ്ലാഷ് മോബിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രശ്മി രാജേഷ് നിർവ്വഹിക്കും.

സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.ജി. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി രാജീവ്.എസ്. കെ എന്നിവർ സന്നിഹിതരാകും. മൂന്നിന് കൂടല്ലൂർ ജംഗ്ഷനിൽ ഫ്ലാഷ്മോബിൻ്റെ ഉദ്ഘാടനം പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ പ്രോജക്ട് മാനേജരും ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാനുമായ  ഡാൻ്റീസ് കൂനാനിക്കൽ നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്തംഗങ്ങളായ ടീന  മാളിയേക്കൽ, ഹേമ രാജു, സിബി സിബി എന്നിവർ സന്നിഹിതരാകും. കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ അൻപത്തിയഞ്ചു കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളാണ് ജൽ ജീവൻ മിഷൻ്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K