07 February, 2025 09:27:11 AM
രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്; അവതരണം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം നിയമസഭയിൽ ആരംഭിച്ചു. മധ്യവർഗ്ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്ന ബജറ്റ് കേന്ദ്രസർക്കാർ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റിലും സാധാരണക്കാരെയും ഇടത്തരക്കാരെയും തൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരാനിരിക്കുന്ന തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ആയതിനാൽ ജനങ്ങൾക്ക് നികുതിഭാരം ഏർപ്പെടുത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ജനപ്രിയ പ്രഖ്യാപനങ്ങൾ കുറയാനും സാധ്യതയില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് അവതരണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുടങ്ങി. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ക്ഷേമ പെന്‍ഷന്‍ വര്‍ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകാനിടയുണ്ട്.ബജറ്റ് അച്ചടിച്ച ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ധനമന്ത്രിക്ക് കൈമാറിയിരുന്നു.
ലോകകേരള കേന്ദ്രങ്ങള്‍
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിച്ചു.
103240 കോടിയായി വരുമാനം വര്‍ധിച്ചു,കേന്ദ്ര അവഗണനയാണ് കേരളത്തിന്റെ ധനഞെരുക്കത്തിന് കാരണം
തിരുവനന്തപുരം മെട്രോ തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ 2025 – 26ൽ ആരംഭിക്കും