19 December, 2024 06:57:42 PM
പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതിക്കു തുടക്കം
കോട്ടയം: പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനായി ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കു ജില്ലയിൽ തുടക്കം. കോട്ടയം താഴത്തങ്ങാടി ആലുംമൂട് കടവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. ഫീഷറീസ് എക്സ്റ്റഷൻ ഓഫീസർ ബ്ലെസി ജോഷി, ജനപ്രതിനിധികൾ, ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.