17 August, 2026 07:35:57 PM


കർഷകദിനത്തിൽ 80 കർഷകരെ ആദരിച്ച് ചിറക്കടവ് പബ്ലിക് ലൈബ്രറി



പൊൻകുന്നം: ചിറക്കടവ് പബ്ലിക് ലൈബ്രറി കർഷക ദിനത്തിൽ പ്രായത്തെ മറന്ന് മണ്ണിൽ പൊന്നു വിളയിക്കുന്ന 80 കർഷകരെ ആദരിച്ചു. പൊൻകുന്നം ഇരുപതാം മൈലിൽ കുമ്പള പള്ളിയിൽ പഞ്ചായത്തിലെ 103 വയസ്സുള്ള ഏറ്റവും പ്രായം കൂടിയ കെ ജെ എബ്രഹാമിന് ആദരവ് നൽകിക്കൊണ്ട് മുൻ ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പൊന്നാട അണിയിച്ച് ആദരവ് നൽകി. കാർഷിക ഗ്രാമ വികസന ബാങ്ക് ബോർഡ് മെമ്പർ. അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സാബു ജോർജ് വെട്ടിക്കൊമ്പിൽ. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം.. കുഞ്ഞുമോൻ കടുവാ തൂക്കിൽ. ടോമി. രാജു. തുടങ്ങിയവർ പങ്കെടുത്തു സ്വാതന്ത്ര്യത്തിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ചാണ് കർഷക ദിനത്തിൽ സമൂഹത്തിൽ മികവ് തെളിയിച്ച കർഷകർക്ക് ആദരവ് നൽകിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928