19 June, 2026 11:05:17 AM


റബ്ബറിന്റെ താങ്ങ് വില 250 രൂപയാക്കും; ക്ഷീരവികസനത്തിനായി 102.88 കോടി രൂപ



തിരുവനന്തപുരം: റബ്ബറിൻ്റെ താങ്ങുവില 200ൽ നിന്നും 250 ആയി വർധിപ്പിച്ചു. കൃഷി അനുബന്ധ മേഖലയ്ക്കായി കൂടുതൽ തുക വകയിരുത്തി. നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കും. മണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതി. 258.88 കോടി രൂപ മൃഗ സംരക്ഷണ പ്രവർത്തനത്തിന്. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. വനം വന്യജീവി സംരക്ഷണത്തിന് 243 കോടി.

ക്ഷീരവികസനത്തിനായി 102.88 കോടി രൂപ

ക്ഷീര വികസനത്തിന് ബജറ്റിൽ 102.88 കോടി വകയിരുത്തി. നിലവിൽ 70 ലക്ഷം ലിറ്ററാണ് പാൽ ഉൽപാദനം. അടുത്ത മൂന്നുവർഷത്തിനുള്ളിൽ പാൽ ഉൽപാദനം ഒരുകോടി ലിറ്റർ ആക്കി ഉയർത്തും. അധികം വരുന്ന പാൽ മൂല്യ വർധിത ഉത്പന്ന നിർമാണത്തിന് ഉപയോഗിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943