24 June, 2026 09:55:57 AM


ഓണത്തിനൊരുക്കാം വിളവിൻ്റെ വിസ്മയം: ഹരിതവിസ്മയം പദ്ധതിക്ക് തുടക്കം



കുറവിലങ്ങാട്: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾക്ക് ഓണത്തിന് സ്വന്തം തൊടിയിലെ കൃഷിയിൽ നിന്നും വിഭവങ്ങൾ തയ്യാറാക്കുന്നതിന് സഹായകരമായി 5000 പച്ചക്കറി തൈകൾ വിതരണം ചെയ്തു. കുറവിലങ്ങാട് കൃഷിഭവൻ മുഖേനയുള്ള തൈകളുടെ സൗജന്യ വിതരണ ഉദ്ഘാടനം കൃഷിഭവൻ അങ്കണത്തിൻ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണി നിർവ്വഹിച്ചു.

വഴുതന, തക്കാളി, പയർ, മുളക്, വെണ്ട തുടങ്ങിയവയുടെ തൈകളാണ് പ്രധാനമായും വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യഷൻമാരായ ബിജു കുര്യൻ, സാം ജോസഫ് , ശാലിനി മോഹനൻ, പഞ്ചായത്ത് അംഗം ജമിനി ജോണി, സിഡിഎസ് ചെയർപേഴ്സൺ ജഗദമ്മ തമ്പി, കൃഷി ഓഫീസർ സന്തോഷ് കുമാർ ബി, അസിസ്റ്റൻ്റ് കൃഷി ഒഫീസർ സാബു ജോർജ് എന്നിവർ സംസാരിച്ചു. കൃഷിഭവൻ ജീവനക്കാരായ ഇന്ദു സോമൻ, ഷീജ രാജേഷ്, റിൻസി മാത്യു, രമ്യ ലിജോ , ജിൻസി പ്രസാദ് എന്നിവർ നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922