30 October, 2024 11:36:24 AM


ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തിൽ കൂട്ടായ്മകള്‍ വേണ്ട; ഉത്തരവുമായി സര്‍ക്കാര്‍



തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കി. ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കേണ്ടതാണെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്‌പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959