10 September, 2024 07:13:00 PM


പച്ചക്കറികൾ വിലക്കുറവിൽ; ഓണച്ചന്തകളുമായി കൃഷി വകുപ്പ്



കോട്ടയം: പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കുറവുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഓണവിപണികൾ ബുധനാഴ്ച(സെപ്റ്റംബർ 11) മുതൽ ആരംഭിക്കും. ജില്ലയിൽ കൃഷിഭവൻ പരിധികളിലായി 79 ഓണവിപണികൾ തുറക്കും. ഇതുകൂടാതെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ(വി.എഫ്.പി.സി.കെ.) പതിനേഴും ഹോർട്ടികോർപ്പിന്റെ അൻപത്തിയഞ്ചും ഓണച്ചന്തകൾ ആരംഭിക്കും. പ്രാദേശിക കർഷകരിൽനിന്നു ശേഖരിക്കുന്ന കാർഷിക ഉൽപന്നങ്ങളാണു വിപണിയിലെത്തിക്കുക. കർഷകർക്ക് പൊതുവിപണിയിലെ വിലയേക്കാൾ 10 ശതമാനം അധികം നൽകിയാകും സംഭരണം.  സെപ്റ്റംബർ 14 വരെയാണ് ഓണച്ചന്തകൾ 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K