11 June, 2024 09:30:54 AM


മണിപ്പൂർ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ പോയ വാഹനവ്യൂഹത്തിനുനേരെ വെടിവെപ്പ്



ഇം​ഫാ​ൽ: മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സി​ങ്ങി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​നാ​യി നേ​ര​ത്തേ നീ​ങ്ങി​യ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു​നേ​രെ (അ​ഡ്വാ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ൺ​വോ​യ്) വെ​ടി​വെ​പ്പ്. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ജി​രി​ബാം ജി​ല്ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​യി​രു​ന്നു വാ​ഹ​ന​ങ്ങ​ൾ.


ദേ​ശീ​യ​പാ​ത 53ൽ ​ക​ങ്പോ​ക്പി ജി​ല്ല​യി​ലെ കോ​ട്‍ല​ൻ ഗ്രാ​മ​ത്തി​ൽ ഇന്നലെ രാ​വി​ലെ 10.30നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​വെ​പ്പു​ണ്ടാ​യി. തു​ട​ർ​ന്ന് സു​ര​ക്ഷ സേ​ന തി​രി​ച്ച​ടി​ച്ചു. ഒ​രു വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. വ​ല​തു തോ​ളി​ന് വെ​ടി​യേ​റ്റ ഇ​യാ​ളെ ഇം​ഫാ​ലി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വം ന​ട​ന്ന​യു​ട​ൻ കൂ​ടു​ത​ൽ സു​ര​ക്ഷ സേ​ന സ്ഥ​ല​ത്തെ​ത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K