08 December, 2025 10:47:56 AM


ചെന്നായ ആക്രമണം; ബഹ്‌റൈച്ചിൽ വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി



ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കൾ കടിച്ചു കൊണ്ടുപോയി. പൂർവ ഗ്രാമത്തിൽ സന്തോഷിന്റെ മകൻ സുഭാഷിനെയാണ് ചെന്നായുകൾ കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു.

ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ചെന്നായ്ക്കളെ കണ്ടെത്താനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിമ്പിൻ തോട്ടങ്ങൾ വെട്ടിത്തെളിക്കാൻ വനംവകുപ്പ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958