10 June, 2024 08:59:05 AM


വിജയത്തെ വില കുറച്ച് കാട്ടാൻ ശ്രമം; വോട്ട് കുറഞ്ഞെന്നത് വ്യാജ പ്രചാരണം - നാട്ടകം സുരേഷ്



കോട്ടയം: താൻ വോട്ട് ചെയ്യുന്ന  ബൂത്തിൽ യുഡിഎഫിന് വോട്ട് കുറഞ്ഞു എന്നത് വ്യാജ പ്രചാരണമെന്ന് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. നാട്ടകത്തെ 121-ാം നമ്പർ ബൂത്തിൽ പരമ്പരാഗതമായി ബിജെപിക്കും സിപിഎമ്മിനുമാണ് മുൻതൂക്കമെന്നും 113-ാം ബൂത്തിൽ സിപിഎമ്മിനാണു സ്വാധീനമെന്നും എന്നുള്ള നാട്ടകത്തെ ചരിത്രം അറിയാത്തവരാണു തന്റെ ബൂത്തിൽ എൻഡിഎയ്ക്കാണു മുൻതൂക്കമെന്നു പ്രചരിപ്പിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ഈ ബൂത്തുകളിൽ ഒരു കാലത്തും യുഡിഎഫ് ലീഡ് ചെയ്ത‌ിട്ടില്ല.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 182 വോട്ട് ലഭിച്ചു. ഇത്തവണ 9 വോട്ടാണ് കൂടുതൽ ലഭിച്ചത്. എൽഡിഎഫിനു കഴിഞ്ഞ തവണത്തെക്കാൾ 54 വോട്ടു കുറഞ്ഞു. സിപിഎമ്മിന്റെ വോട്ടിലാണു ചോർച്ച. 113-ാം ബൂത്തിലും ഇടതു വോട്ടുകളാണ് കുറഞ്ഞത് എന്നദ്ദേഹം പറഞ്ഞു. 9 നിയമസഭാ മണ്ഡലങ്ങളിൽ എട്ടിലും 10,000 മുതൽ 27,000 വരെ യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. വൈക്കത്ത് എൽഡിഎ ഫിന് ലഭിച്ചിരുന്ന 30,000 വോട്ട് ഭൂരിപക്ഷം അയായിരമായി കുറച്ചു. ഇത്തരം തിളക്കമാർന്ന വിജയത്തെ വില കുറച്ച് കാട്ടാൻ ചിലർ ശ്രമിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K