26 May, 2024 10:22:38 PM


വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു



ഇടുക്കി: ഇടുക്കിയിൽ വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല മാളിയേക്കൽ കോളനിക്കു സമീപം കോണിക്കൽ കെ.എ. അൻസ് (45) ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിൽ കിടന്ന മരം വെട്ടിമാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K