16 January, 2024 09:54:18 AM


കുറവിലങ്ങാട് കൃഷിഭവനിൽ പി എം കിസാൻ നിധി ഗുണഭോക്താക്കളുടെ ഗ്രാമസഭ



കുറവിലങ്ങാട്: കുറവിലങ്ങാട് കൃഷിഭവനിൽ അറുന്നൂറോളംപേർ പങ്കെടുത്ത പി എം കിസാൻ  സമ്മാൻ നിധി ഗുണഭോക്താക്കളുടെ  പ്രത്യേക ഗ്രാമസഭ നടന്നു. ഉദ്ഘാടന പരിപാടിയിൽ ആത്മ എസ്.സി ഫുഡ്‌ സെക്യൂരിറ്റി ഗ്രൂപ്പ്‌ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി സി കുര്യൻ നിർവഹിച്ചു. 

പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്കുള്ള രജിസ്ട്രേഷൻ കാർഡ് വിതരണം ഡിഡി ആര്‍എറ്റിറ്റിസി  യും ഉഴവൂർ ബ്ലോക്ക്‌ നോഡൽ ഡിഡിയും ആയ സിബി തോമസ് നിർവഹിച്ചു. പി എം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്കുള്ള കെസിസി യെ സംബന്ധിച്ച ക്ലാസ്സ്‌ ശ്രീജിത് കെ എം, (ബ്രാഞ്ച് മാനേജർ, കനറാ ബാങ്ക് കുറവിലങ്ങാട്) നയിച്ചു. 

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  മിനി മത്തായി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ്‌  അൽഫോൻസ,  ടെസ്സി സജീവ് (ആരോഗ്യ സ്റ്റാണ്ടിങ്  കകമ്മിറ്റി ചെയർമാൻ), ജോയ്‌സ് അലക്സ്‌, ബേബി തൊണ്ടാംകുഴി എന്നിവർ പങ്കെടുത്തു. 

കൃഷി ഓഫീസർ സ്വാഗതം ആശംസിച്ചു. കൃഷി ഭവൻ കുറവിലങ്ങാട് ഉദ്യോഗസ്ഥർക്കൊപ്പം  സാബു ജോർജ് എഎഒ,  സനീഷ് പി ജെസി എഎ, ഷീജ മോൾ എ എസ് പെസ്റ്റ് സ്കൗട്ട്, അജിത എറ്റിഎം ബിറ്റിഎം, മിസ് റിനു, മിസ് റിൻസി സിആര്‍പിഎസ്, മണിക്കുട്ടൻ എന്നിവരോടൊപ്പം കുറവിലങ്ങാട് ദേവമാതാ കോളേജിലെ 4 വോളന്റീർമാർ, ആര്‍എഡ്ബ്ല്യൂഇ സ്റ്റുഡന്റസ് ആയ റിയ, ടിജോ എന്നിവർ പിഎം കിസാൻ ഗുണ ഭോക്താക്കളുടെ ഗ്രാമസഭയിൽ സഹകരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K