26 November, 2023 06:40:31 PM


3 വയസ്സുകാരിയെ കൊലപ്പെടുത്തി കൃഷിയിടത്തിൽ കുഴിച്ചിട്ടു; 20 കാരൻ അറസ്റ്റിൽ



പറ്റ്ന: ബീഹാറിലെ മുസ്ഫർപൂറിൽ മൂന്നു വയസുകാരിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു. സംഭവത്തിൽ ലാൽ ബാബു (20) എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സംഭവം.

രക്ഷിതാക്കൾക്കൊപ്പം ബന്ധുവീട്ടിൽ പോയപ്പോഴായിരുന്നു സംഭവം. അവിടെ നിന്നുമാണ് കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. രാത്രി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K