30 January, 2023 02:24:53 PM
'ജവാന്‍' റമ്മിന് വില കൂടില്ല; ബിവ്റേജസ് കോര്‍പ്പറേഷന്‍ ശുപാർശ സർക്കാർ തള്ളി
തിരുവനന്തപുരം: ജവാൻ റമ്മിന്‍റെ വില വർധിപ്പിക്കണമെന്ന ബിവ്റേജസ് കോര്‍പ്പറേഷന്‍റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു.
ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു. ഇതിന്‍റെ ഗുണം തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിന് ലഭിക്കും. ഈ സാഹചര്യത്തിലാണ് ജവാൻ റമ്മിന് വില വർധിപ്പിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണ് ജവാൻ. തിരുവല്ലയിലെ ഡിസ്റ്റലറിയിൽ ദിനംപ്രതി 8000 കെയ്സ് റം ഉല്പാദിപ്പിക്കുന്നുണ്ട്. പ്രീമിയം റം ഉൽപാദിപ്പിക്കാൻ ബവ്കോ ആലോചിച്ചെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല.