05 August, 2022 09:55:01 AM
നെടുമ്പാശേരിയിലെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണം. ഉത്തർപ്രദേശ് സ്വദേശിയായ ഇയാളെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്നും പുലർച്ചെയാണ് ഇയാൾ കൊച്ചിയിലെത്തിയത്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചു.