26 July, 2022 08:09:30 AM


'ഞങ്ങളും കൃഷിയിലേക്ക്': അമ്പതിന്‍റെ നിറവില്‍ നേട്ടം കൊയ്ത് കുറവിലങ്ങാട് കൃഷിഭവന്‍



കുറവിലങ്ങാട്: വ്യത്യസ്തങ്ങളായ അമ്പത് പരിപാടികള്‍ ആവിഷ്‌കരിച്ച് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയില്‍ വന്‍നേട്ടം കൈവരിച്ച് കുറവിലങ്ങാട് കൃഷിഭവന്‍. കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമായുള്ള അമ്പതാം പരിപാടിയും ഏറെ ശ്രദ്ധേയമായി. എസ്എംവൈഎം സഹകരണത്തോടെ അമ്പത് യുവജനങ്ങളുടെ സംഗമത്തിന് കുറവിലങ്ങാട് ദേവാലയ അങ്കണം വേദിയായി.


50 യുവാക്കള്‍ക്ക് 50 വീതം പച്ചക്കറി തൈകള്‍ നല്‍കിയപ്പോള്‍ 50 വീടുകളിലെ പോഷകപ്പൂന്തോട്ടത്തിനും വഴിയൊരുങ്ങി. എസ്എംവൈഎം ഡയറക്ടര്‍ ഫാ.ജോസ് കുഴിഞ്ഞാലില്‍ അധ്യക്ഷനായിരുന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.


കൃഷി ഓഫീസര്‍ ആര്‍.പാര്‍വതി, അസിസ്റ്റന്‍റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അല്‍ഫോന്‍സ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ ടെസി സജീവ്, പഞ്ചായത്ത് അംഗങ്ങളായ ഡാര്‍ലി ജോയി, ജോയ്‌സ് അലക്‌സ്, വിനു കുര്യന്‍, ബേബി തൊണ്ടാംകുഴി, ലതിക സാജു, കൃഷിവകുപ്പ് ജീവനക്കാരായ ശ്യാം, ഗീത, അജിത, ഷീജ രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K