17 July, 2022 04:44:24 PM
കരുതൽ ഡോസ്: കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ കോട്ടയത്ത് 23 കേന്ദ്രങ്ങളിൽ
കോട്ടയം: കോവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ തിങ്കളാഴ്ച്ച (ജൂലൈ 18) മുതൽ 23 കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. സെപ്റ്റംബർ 30 വരെ 18 വയസിന് മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ കരുതൽ ഡോസ് നൽകാൻ സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അധിക കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തിയത്.
ജൂലൈ 18 മുതൽ കോവിഡ് കരുതൽ ഡോസ് വാക്‌സിൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ ചുവടെ:
(ബുധൻ,ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണിമുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാകും വാക്‌സിനേഷൻ ലഭ്യമാവുക)
1. കോട്ടയം മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ
2. പാലാ ജനറൽ ആശുപത്രി
3. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
4. ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
5. വൈക്കം താലൂക്ക് ആശുപത്രി
6. പാമ്പാടി താലൂക്ക് ആശുപത്രി
7. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
8. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം
9. അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
10. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
11. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
12. ഇടയാഴം സാമൂഹ്യ ആരോഗ്യ കേന്ദ്രം
13. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
14. ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം
15. കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം
16. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
17. കൂടല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം
18. പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
19. പൈക സാമൂഹികാരോഗ്യകേന്ദ്രം
20. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
21. മുണ്ടൻകുന്നു സാമൂഹികാരോഗ്യകേന്ദ്രം
22. രാമപുരം പ്രാഥമികാരോഗ്യകേന്ദ്രം
23. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
ഈ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും 12 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്‌സിനേഷൻ ശനിയാഴ്ച്ചകളിൽ മാത്രമായിരിക്കും നടക്കുക.