07 June, 2022 09:44:04 AM


രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു: 24 മ​ണി​ക്കൂ​റി​നി​ടെ 4,518 രോഗികൾ


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,518 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ 4,31,81335 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കേ​സു​ക​ളു​ടെ എ​ണ്ണം 25,782 ആ​യി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 1.62 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. പു​തി​യ​താ​യി ഒ​ൻ​പ​ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 5,24,701 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K