29 May, 2022 11:27:08 AM


'മുറ്റത്തൊരു കശുമാവ്' പദ്ധതിയുമായി കുറവിലങ്ങാട് കൃഷി ഭവൻ; 31 ന് കർഷകരുടെ കൂട്ടായ്മ

 

കോട്ടയം : കുറവിലങ്ങാട് കൃഷിഭവൻ , കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുമായി ചേർന്ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ കശുമാവ് കൃഷി ചെയ്തിട്ടുള്ളവരുടേയും ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടേയും കൂട്ടായ്മ സംഘടിപ്പിക്കുന്നു. കൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഗ്രാഫ്റ്റ് തൈകളും (പൊക്കം കുറഞ്ഞ , അധികം പടരാത്ത , വീട്ട് മുറ്റത്ത് നിയന്ത്രിച്ചു വളർത്താവുന്ന കശുമാവിൻ തൈകൾ) മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.

2022 മെയ് 31 ചൊവ്വാഴ്ച രാവിലെ 10.30ന് കൃഷിഭവൻ ഹാളിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ കൃഷി സംബന്ധിച്ച് വിശദവിവരങ്ങൾ മനസ്സിലാക്കാവുന്നതും, തൈകൾക്കും ആനുകൂല്യങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുന്നതിനും അവസരം ഉണ്ടായിരിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K