24 May, 2022 06:53:22 PM


സൗജന്യസേവനങ്ങളുമായി ബ്ലോക്കുകളിൽ ആരോഗ്യമേള; നാളെ ഏറ്റുമാനൂരില്‍ തുടക്കം



ഏറ്റുമാനൂര്‍: ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ സൗജന്യമായി ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പ് ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ആരോഗ്യമേള സംഘടിപ്പിക്കുന്നു. ചികിത്സ, മരുന്ന്, പരിശോധനകൾ എന്നിവ സൗജന്യമായി മേളയിലൂടെ ലഭ്യമാകും. ആരോഗ്യ മേളയുടെ ജില്ലാതല ഉദ്ഘാടനം നാളെ (മേയ് 25)  രാവിലെ 8.30 ന് ആർപ്പൂക്കര എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. 

മഹാമാരികളെ നേരിടുന്നതിന് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ഏക ആരോഗ്യം പദ്ധതി തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ ആമുഖ പ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ എന്നിവർ പദ്ധതി സംബന്ധിച്ച് വിഷയാവതരണം നടത്തും.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ ,  ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റോസിലി ടോമിച്ചൻ , ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തോമസ് കോട്ടൂർ, ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കവിതാമോൾ ലാലു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ അജയൻ കെ. മേനോൻ, സബിത പ്രേംജി, ബിജു വലിയമല, വി.കെ. പ്രദീപ്, ധന്യ സാബു, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജെ. ഡോമി എന്നിവർ പങ്കെടുക്കും.

ഏറ്റുമാനൂർ ബ്ലോക്ക് ആരോഗ്യമേള ഇതോടനുബന്ധിച്ച് നടക്കും. ചികിത്സ, മരുന്ന്, പരിശോധനകൾ എന്നിവ സൗജന്യമായി ലഭ്യമാകും. മറ്റ് സ്ഥലങ്ങളിലെ ആരോഗ്യമേള തീയതിയും സ്ഥലവും.

മേയ് 25 - ഏറ്റുമാനൂർ ബ്ലോക്ക്, ആർപ്പൂക്കര എസ്.എൻ.ഡി.പി. ഓഡിറ്റോറിയം
മേയ് 28- ളാലം ബ്ലോക്ക്, പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച് ഹാൾ
മേയ് 28- വാഴൂർ ബ്ലോക്ക്, കങ്ങഴ ദേവസ്വം ബോർഡ് സ്‌കൂൾ
മേയ് 28- പാമ്പാടി ബ്ലോക്ക്, പാമ്പാടി എം.ജി.എം. സ്‌കൂൾ
മേയ് 30- വൈക്കം ബ്ലോക്ക്, ഉദയനാപുരം ആതുരാശ്രമം സ്‌കൂൾ
മേയ് 30- പള്ളം ബ്ലോക്ക്, പുതുപ്പള്ളി വി.എച്ച്.എസ്.സി.
മേയ് 31- കടുത്തുരുത്തി ബ്ലോക്ക്, കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയം
മേയ് 31- കാഞ്ഞിരപ്പള്ളി ബ്ലോക്ക്, പൊടിമറ്റം എസ്.ഡി. കോളജ്
ജൂൺ 2- ഉഴവൂർ ബ്ലോക്ക്, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ചർച്ച് ഹാൾ
ജൂൺ 4- മാടപ്പള്ളി ബ്ലോക്ക്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാൾ
ജൂൺ 7- ഈരാറ്റുപേട്ട ബ്ലോക്ക്, മേലുകാവ് എച്ച്.ആർ.ഡി. ഓഡിറ്റോറിയം

ആരോഗ്യമേള മേളയിൽ ലഭ്യമാകുന്ന
സൗജന്യ സേവനങ്ങൾ

- ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്‌പെഷാലിറ്റി, സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം.
- ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം
- പ്രമേഹം, ബ്ലഡ് പ്ലഷർ, ബോഡി മാസ് ഇൻഡക്‌സ് എന്നിവയുടെ പരിശോധന
- കണ്ണ്, ചെവി പരിശോധന
- മലമ്പനി, ത്വക്ക് രോഗങ്ങൾ, ക്ഷയരോഗ നിർണയ പരിശോധന
- ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിശോധന
- ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാനുള്ള വ്യക്തിഗത ഹെൽത്ത് കാർഡ് വിതരണം
- കുടിവെള്ളം, മീൻ, പാൽ, എണ്ണ എന്നിവയിലെ മായം കണ്ടെത്താനുള്ള പരിശോധന.
- യോഗ പരിശീലനം
- ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷ  ) ഇൻഷുറൻസ് സേവനങ്ങൾ
-വനിതാ-ശിശു വികസന വകുപ്പിന്റെ സേവനം

ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച ലഘുലേഖ വിതരണവും നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K