23 May, 2022 12:46:12 PM


ഇസ്രായേലിലും കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര്‍ക്ക് രോഗമെന്ന് ലോകാരോഗ്യ സംഘടന



ജനീവ: ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം. 12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.


പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഞായറാഴ്ച പറഞ്ഞു. ഏത് വാക്സിനാണ് ഫലപ്രദമെന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കേസുകൾ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു, കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങളും വരും ദിവസങ്ങളിൽ രാജ്യങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K