12 May, 2022 07:20:55 AM
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 970 പേര്‍ക്ക് കൂടി കൊവിഡ്; 5,202 പേർ ചികിത്സയിൽ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 970 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 3.34 ശതമാനമായി മാറി. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ ബുള്ളറ്റിന്‍ പ്രകാരം 1,238 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ഇതുവരെ 18,65,755 പേർ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ ഒരാളാണ് ആകെ മരിച്ചത്. ആകെ മരണം 26,184. ഡല്‍ഹിയില്‍ 5,202 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 1,882 കണ്ടെയ്ന്‍മെന്റ് സോണുകളുമുണ്ട്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച 1,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.