25 April, 2022 09:39:28 AM
ആശങ്കയിലാഴ്ത്തി കോവിഡ് നാലാം തരംഗം; ചൈനയിൽ നിയന്ത്രണം കടുപ്പിച്ചു
ബെയ്ജിംഗ്: ചൈനയെ ആശങ്കയിലാഴ്ത്തി കോവിഡ് നാലാം തരംഗം. ഷാങ്ഹായിക്ക് പിന്നാലെ തല സ്ഥാന ബെയ്ജിംഗിലും ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്ന് ഒരുമാസമാകുമ്പോഴും കോവിഡ് വ്യാപനം കുറയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്.
നഗരപ്രാന്ത പ്രദേശങ്ങളിൽ സ്കൂളുകളിലും വിനോദ സഞ്ചാര സംഘങ്ങളിലും വീടുകളും കേന്ദ്രീകരി ച്ചാണ് ലക്ഷണങ്ങളില്ലാതെ രോഗം വ്യാപിക്കുന്നത്. ഈ മേഖലകളിൽ വ്യാപക പരിശോധന നടത്താ നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സാഹചര്യം ചർച്ച ചെയ്യുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബെയ്ജിംഗ് ഘടകവും സിറ്റി മേയറും ഉന്നത ഉദ്യോഗസ്ഥരും രണ്ട് തവണ യോഗം ചേർന്നു.
പരിശോധനയും വാക്സിൻ വിതരണവും കൂട്ടുന്നതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും കൊണ്ട് വരാനാണ് നീക്കം. വൈറസ് സ്ഥിരീകരിച്ച സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.