07 April, 2022 05:44:09 PM


കോട്ടയം ജില്ലയില്‍ 31 പേര്‍ക്കു കോവിഡ്; കോട്ടയം നഗരത്തില്‍ 3 രോഗികള്‍; ഏറ്റുമാനൂരിലില്ല



കോട്ടയം: ജില്ലയില്‍ 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 18 പേര്‍ രോഗമുക്തരായി. 2268 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 11 പുരുഷന്‍മാരും 19 സ്ത്രീകളും ഒരു കുട്ടിയും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 8 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍   303 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447498 പേര്‍ കോവിഡ് ബാധിതരായി.   445686 പേര്‍ രോഗമുക്തി നേടി. 


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:


പാലാ, കോട്ടയം-3
അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, തീക്കോയി, ചിറക്കടവ്, കരൂര്‍-2
വെള്ളൂര്‍, പാമ്പാടി, നെടുംകുന്നം, കടനാട്, തൃക്കൊടിത്താനം, പുതുപ്പള്ളി, കറുകച്ചാല്‍, തിടനാട്, ഉഴവൂര്‍, അയ്മനം, വാഴൂര്‍, വെച്ചൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍-1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K