11 February, 2022 08:05:30 PM
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകം
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മഹാരാഷ്ട്ര സ്വദേശിനിയായ ജി യറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ജിലോട്ടിനെപ്പം സെല്ലിൽ കഴിഞ്ഞിരുന്ന കോൽക്കത്ത സ്വദേശിനിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് ഡിസിപി പറഞ്ഞു. ജിയയുടെ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയി
രുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതർ പറയുന്നു. സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെ ത്തിയത്.
ഒരേ സെല്ലിലുണ്ടായിരുന്ന കോൽക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച വൈകിട്ട് അടിപിടിയുണ്ടായത്. കോൽക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ തുടർന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താം നമ്പർ സെല്ലിലാക്കി. കഴിഞ്ഞ മാസം അവസാനം തലശേരി മഹിളാമന്ദിരത്തിൽനിന്നുമാണ് ജിയയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെയും കൊണ്ടു തലശേരിയിൽ അലഞ്ഞുതിരിയുകയായിരുന്നു യുവതി.
കുഞ്ഞിനെ അടിക്കുന്നതു കണ്ടു പോലീസ് ഇടപെട്ടാണു ജിയയെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ വച്ച് പരി ചയപ്പെട്ട തലശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ചു പോയെന്നുമാണു ജിയ നൽകിയ മൊഴി. ഭർത്താവിനെ അന്വേഷിച്ചാണു തലശേയിലെത്തിയത്. മഹിളാമന്ദിരത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.