06 February, 2022 10:38:14 AM


രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്: മരണനിരക്കിൽ കേരളം മുന്നിൽ



ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെതായി ആരോ​ഗ്യമന്ത്രാലയം. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. 
ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലെന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്ക് പറയുന്നു. അതേസമയം, മരണനിരക്കിൽ കേരളം മുന്നിലാണ്.


കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ  ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 
കേരളത്തിൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍  നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K